കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി സ്വദേശിയായ റഫീക്കിന്റെയും നേതൃത്തിലുള്ള ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടുകയും രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ് ഒരു പ്രതി കുടി പോലീസ് പിടിയിലായത്. നെല്ലിക്കുഴി കന്പനിപടി കമ്മത്തുകുടിയില്‍ നാദിര്‍ഷയാ(33)ണ് അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേര്‍ പിടിയിലായിട്ടുണ്ട്. രണ്ട് പ്രതികളെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. കോതമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ പി.റ്റി ബിജോയി, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാഹുല്‍ ഹമീദ്, ആല്‍ബിന്‍ സണ്ണി എന്നിവരുടെ നേതൃത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം.
