കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കൊപ്പം സുരക്ഷിത ഭക്ഷണവും എന്ന സന്ദേശവുമായി ഓണത്തിനൊരുമുറം പച്ചക്കറി കൃഷിയിലൂടെ കവളങ്ങാട് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളെയും പങ്കാളികളാക്കുന്നതിന്റെ ഭാഗമായുള്ള സൗജന്യ വിത്ത് വിതരണത്തിന്റെ പഞ്ചായത്ത്തല ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബെന്നി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി. ജേക്കബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഷിജി അലക്സ്, വർഗീസ് അബ്രാഹം, എം.പി. ബേബി, കുര്യൻ കുര്യൻ, കൃഷി അസിസ്റ്റന്റുമാരായ വി.കെ. ജിൻസ്, വി.കെ. ദീപ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഉമാമഹേശ്വരി എം.ഡി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ റ്റി യു. പ്രസാദ് നന്ദിയും പറഞ്ഞു.
