കുട്ടമ്പുഴ : ഓണം സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കുട്ടമ്പുഴ റേഞ്ച് പ്രിവന്റീവ് ഓഫീസർ പി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും കുട്ടമ്പുഴ പോലീസും സംയുക്തമായി രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പൂയംകുട്ടി മണികണ്ഠൻചാൽ കരയിൽ വാടക വീട് കേന്ദ്രീകരിച്ച് നടന്ന് വന്നിരുന്ന ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി. 200 ലിറ്റർ വാഷ് കണ്ടെടുത്തു. ടി വീട്ടിൽ താമസിക്കുന്ന കരിപ്പിള്ളിശ്ശേരി വീട്ടിൽ രഘു മകൻ രമീശിന്റെ പേരിൽ ഒരു അബ്കാരി കേസെടുത്തു.
ഓണത്തോടനുബന്ധിച്ച് വില്പന നടത്തുന്നതിനായി ചാരായം വാറ്റുന്നതിനുള്ള വാഷാണ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് മലയോര മേഖലകൾ കേന്ദ്രീകരിച്ച് ചാരായം വാറ്റ് സംഘങ്ങൾ സജീവമായിട്ടുള്ളതായ എക്സൈസ് ഇൻറലിജൻസ് റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ പരിശോധനകൾശക്തമാക്കി.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.കെ.സുരേന്ദ്രൻ,സാജൻ പോൾ,എൻ. എ. മനോജ് (എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ,എറണാകുളം) സീനിയർ സിവിൽ പോലീസ് ഓഫീസർ T. P ജോളി,സിവിൽ എക്സൈസ് ഓഫീസർ ജിജി എൻ ജോസഫ്, T A ശാലു ഡ്രൈവർ പി.ബി.സജീഷ് എന്നിവരും ഉണ്ടായിരുന്നു.