കോതമംഗലം : ഓണവിപണി സ്വപ്നം കണ്ട് കടം വാങ്ങിയ വിൽപ്പന വസ്തുക്കൾ വിൽക്കാനാകാതെ കോതമംഗലത്തെ വ്യാപാരികൾ. ഓണ കച്ചവടത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മർച്ചൻ്റ്സ് നിവേദനം നൽകി. ഓണം അടുത്തു വരുന്ന സമയത്തു വ്യാപര സ്ഥാപങ്ങളും, മാർക്കറ്റും അടച്ചിരിക്കുന്നത് വ്യാപാരികളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വ്യാപാര മേഖല ഇല്ലാതാകുമ്പോൾ കടയുടെ തൊഴിലാളികളും, യൂണിയൻ തൊഴിലാഴികളും, അതുമായി ബന്ധപ്പെട്ട് അനേകം പേരുടെ ജീവിതം വഴിമുട്ടുന്നു. കണ്ടെയ്ൻന്മെന്റ് സോൺ പിൻവലിച്ചില്ലങ്കിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് ശക്തമായി സമരത്തിന് ഇറങ്ങുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഇന്നു രാവിലെ പ്രധിഷേധ സമരത്തിന് ശേഷം ഡിഎംഒ ക്ക് കടകൾ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വികരിക്കാൻ മെമ്മോറാണ്ടം നൽകി. പ്രതിഷേധ സമരത്തിന് വർക്കിംഗ് പ്രസിഡന്റ് എംബി നൗഷാദ് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് ബേബി ആഞ്ഞിലിവേലിൽ പ്രധിഷേധ സമരം ഉത്ഘാടനം ചെയ്തു. യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ് ഷെമീർ മുഹമ്മദ് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി മൈതീൻ ഇഞ്ചക്കുടി മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി സലിം മംഗലപ്പാറ നന്ദി രേഖപ്പെടുത്തി.
