പെരുമ്പാവൂർ : ഒക്കൽ ഗ്രാമപഞ്ചായത്ത് നിവാസികളുടെ വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം പുതിയ വെറ്റിനറി ഡിസ്പെൻസറി എൽദോസ് കുന്നപ്പള്ളി എംഎൽഎ യുടെ അധ്യക്ഷതയിൽ കേരള മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു നിർവഹിച്ചു.കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മൃഗസംരക്ഷണ വകുപ്പ് സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്ക് പ്രവർത്തിക്കുവാൻ ആവശ്യമായ ആംബുലൻസ് നൽകുന്നത് പരിഗണിക്കുമെന്ന് വകുപ്പ് മന്ത്രി ഉറപ്പും നൽകി.മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും 47 ലക്ഷം രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഡിസ്പെൻസറി പണി പൂർത്തീകരിച്ചത് .പക്ഷി മൃഗാദികൾക്ക് ആവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും
ഇവിടെനിന്ന് ലഭ്യമാകും. രണ്ടു നിലകളിൽ ആയിട്ടാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം ആരംഭിച്ചത്.
ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അജിത് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിഥുൻ ടി എൻ എന്നിവർ ചേർന്ന് മികച്ച കർഷകരെ ആദരിച്ചു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി സാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ജെ ബാബു, ബ്ലോക്ക് മെമ്പർ എം കെ രാജേഷ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജേഷ് മാധവൻ, അമൃത സജിൻ, സനൽ ഇ എസ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പള്ളി , സിന്ധു ശശി, സോളി ബെന്നി, അജിത ചന്ദ്രൻ, ഫൗസിയ സുലൈമാൻ, ബിനിത സജീവൻ, ലിസി ജോണി, കെ കെ കർണ്ണൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ . സജികുമാർ, ഒക്കൽ വെറ്റിനറി സർജൻ ഡോ. ശൈലേഷ് കുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ ആശംസകൾ സംസാരിച്ചു.
വെറ്റിനറി ഹോസ്പിറ്റലിന് സ്ഥലം സൗജന്യമായി തന്ന കെ ഒ ദേവസി കുട്ടിയേയും ,ഹോസ്പിറ്റലിലേക്കുള്ള വഴി വീതി കൂട്ടുവാനായി സൗജന്യമായി സ്ഥലം വിട്ടു തന്നവരെയും, ഈ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത ഡോക്ടർമാരെയും, മെമ്പർ പോളി കോച്ചിലാനെയും യോഗത്തിൽ ആദരിച്ചു. ഇതേ വേദിയിൽ വച്ച് പുഴയിലെ അപകട സാഹചര്യങ്ങളിൽ അകപ്പെടുന്നവരെ രക്ഷപ്പെടുത്തിയ ബിനു ടി ഡിയെയും, ഡെന്മാർക്കിൽ വച്ച് നടന്ന ലോക ഫയർ ഫൈറ്റേഴ്‌സ് ഗെയിംസിൽ ആം റസലിംഗ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ ജേതാവായ ജിസൻ സ്റ്റീഫനേയും ആദരിച്ചു.
സുരക്ഷിത മൃഗപരിപാലനം എന്ന വിഷയത്തിൽ രാവിലെ 9:30 യോടെ ഡോ.ജെസ്സി ജയ്സൺ നയിക്കുന്ന ബോധവൽക്കരണ ക്ലാസിനെ തുടർന്നാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. ഉദ്ഘാടന വേളയിൽ പങ്കെടുത്ത ക്ഷീരകർഷകർക്ക് സൗജന്യമായി ധാതുലവണങ്ങൾ അടങ്ങിയ കിറ്റും നൽകി.