പെരുമ്പാവൂർ : അതിഥി തൊഴിലാളി ദമ്പതികളുടെ പതിമൂന്നുവയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡിഷ രായിട ജഗദൽപുർ സ്വദേശി ബിരാസൻ കഡ്രക (22) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30 ന് ചെറുവേലിക്കുന്നത്ത് ആണ് സംഭവം. തുടർന്ന് ഇയാൾ ഒളിവിൽ പോയി. നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആലുവയിൽ നിന്നുമാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒ മാരായ പി.എ.അബ്ദുൾ മനാഫ്, കെ.എ.നൗഷാദ്, ടി.പി.ശകുന്തള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
