Connect with us

Hi, what are you looking for?

NEWS

കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം.

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്ത്‌ പരിധിയിലും വരുന്ന പ്രദേശങ്ങളില്‍ അടിക്കടി കുടിവെള്ള വിതരണ ശൃംഖലയില്‍ വലിയ തകര്‍ച്ചയാണ്‌ ഉണ്ടാകുന്നത്‌. ആവശ്യമായ കൂടിയാലോചനകള്‍ വാട്ടര്‍ അതോറിറ്റിയുമായി നടത്തി സമയബന്ധിതമായി പരിഹരിക്കേണ്ടതാണ്‌. മണ്ഡലത്തില്‍ രൂക്ഷമായ വരള്‍ച്ച മുന്നില്‍കണ്ട്‌ വാട്ടര്‍ അതോറിറ്റിയും, പി.വി.ഐ.പി.യും കൂടിയാലോചനകള്‍ നടത്തി കാര്യങ്ങള്‍ ക്രമീകരിക്കണമെന്ന്‌ യോഗം അഭിപ്രായപ്പെട്ടു.ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ ജനപ്രതിനിധികളുമായി ആവശ്യമായ കൂടിയാലോചനകള്‍ നടത്തി കാര്യങ്ങള്‍ മുന്നോട്ട്‌ കൊണ്ടുപോകാന്‍ തയ്യാറാകാത്ത ദേശീയപാത അതോറിറ്റിയുടെ നിലപാടില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വേനല്‍ കടുക്കുന്നതുമായി ബന്ധപ്പെട്ട്‌ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുതി ഉണ്ടാകുന്നതിനുളള സാധ്യത കണക്കിലെടുത്ത്‌ ഫയര്‍ ഫോഴ്സും മറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റുകളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്കിൽ തുടക്കം കു റിച്ചിട്ടുള്ള പട്ടയ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തില്‍ മുമ്പോട്ട്‌ പോകുന്നുണ്ടെന്ന്‌ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന്‌ യോഗം നിര്‍ദേശിച്ചു. തൃക്കാരിയൂര്‍, വേട്ടാമ്പാറ റോഡ്‌ നവീകരണവുമായി ബന്ധപ്പെട്ട്‌ മുത്തംകഴി കവലയില്‍ ഉള്‍പ്പെടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച്‌ ആവശ്യമായ വീതിയില്‍ ഡ്രൈനേജ്‌ സൗകര്യത്തോടുകൂടി നിര്‍മ്മാണം നടത്തുമെന്ന്‌ ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സ്കൂള്‍ വാഹനങ്ങളിലും മറ്റും ലഹരി ഉപയോഗിച്ചുകൊണ്ടുളള ഡ്രൈവിംഗ്‌ നടക്കുന്നില്ലായെന്ന്‌ ഉറപ്പ് വരുത്തുവാന്‍ പോലീസ്‌, മോട്ടോര്‍ വാഹന വകുപ്പ്‌ എന്നിവരുടെ പരിശോധനകള്‍ എല്ലാ മേഖലകളിലും കർശനമാക്കുവാൻ യോഗം നിർദ്ദേശിച്ചു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികൾ വേഗത്തിൽ പൂര്‍ത്തികരിക്കണമെന്നും നബാർഡ് സ്കീമിലും, RKVY സ്കീമിലും,സ്റ്റേറ്റ് പ്ലാനിലും ഉൾപ്പെടുത്തിയിട്ടുള്ള പ്രവർത്തികൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോതമംഗലം പട്ടണത്തിലും പരിസരപ്രദേശങ്ങളിലുമുള്ള അനധികൃത പാര്‍ക്കിംഗിന്‌ എതിരെ പോലീസ് മോട്ടോർ വാഹന വകുപ്പുകൾ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ യോഗം നിര്‍ദ്ദേശിച്ചു .കോട്ടപ്പടി പഞ്ചായത്തില്‍ കെ.എസ്‌.ഇ.ബി.യുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ റി.എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കണമെന്ന്‌ കെ.എസ്‌.ഇ.ബിക്കും, പി.വി.ഐ.പി കനാലിൽ മാലിന്യം വന്ന്‌ അടിഞ്ഞ്‌ കൂടിയത്‌ മാറ്റുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന്‌ പി.വി.ഐ.പി.ക്കും യോഗം നിര്‍ദേശം നല്‍കി. ഇഞ്ചൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന്‌ യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ഗോപകുമാര്‍ എ.എന്‍, വാരപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ.ചന്ദ്രശേഖരന്‍ നായര്‍, കോട്ടപ്പടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി, കീരമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാമച്ചന്‍ ജോസഫ്‌, എം.എസ്‌ എല്‍ദോസ്‌, എന്‍.സി ചെറിയാന്‍, എ ടി പൗലോസ്‌, ആന്റണി പാലക്കുഴി, ബേബി പൗലോസ്‌, സാജന്‍ അമ്പാട്ട്‌ എന്നിവര്‍ ഉള്‍പ്പെടെ വിവിധ വകുപ്പ്‌ മേധാവികൾ യോഗത്തില്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആൻ്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരമ്പാറ വെളിയേൽ ച്ചാൽ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി 2016...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ “*ആദ്യ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് “* മാതിരപ്പിള്ളിയിൽ തുടക്കമായി. മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ തുടങ്ങിയിട്ടുള്ളത്. അവധി ദിവസങ്ങളിൽ തികച്ചും സൗജന്യമായി...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

error: Content is protected !!