കോതമംഗലം: കോതമംഗലം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തിൽ മന്നം ചാരിറ്റി ഫണ്ട് സ്വീകരിക്കലും, ചികിത്സാ ധനസഹായ വിതരണവും മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദനവും അവാർഡ് ദാന ചടങ്ങും നടന്നു. എൻ.എസ്.എസ്. കോതമംഗലം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി. നരേന്ദ്രനാഥൻ നായർ അധ്യക്ഷ വഹിച്ച സമ്മേളനം എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. നായർ സർവ്വീസ് സൊസെറ്റി സമുദായത്തിന്റെ കാര്യങ്ങളിൽ മാത്രം ഇടപെടുന്ന സംഘടനയല്ലെന്നും സമൂഹത്തിന്റെ നേട്ടങ്ങൾക്കുവേണ്ടി ഇടപെടുന്ന സംഘടനയാണെന്നും ചാരിറ്റി പ്രവർത്തനങ്ങളിൽ ഇടപെട്ട് നിരവധി അംഗങ്ങളെ സഹായിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്റെ നിരവധി അംഗങ്ങൾക്ക് ഹരികുമാർ കോയിക്കൽ ചികിത്സാ ധനസഹായം വിതരണം ചെയ്തു. ചടങ്ങിൽ യൂണിയൻ വൈപ്രസിഡന്റ് പി.കെ. രാജേന്ദ്രനാഥൻ നായർ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി മുടപ്പല്ലൂർ ഗോപീകൃഷ്ണൻ, എൻ.എസ്.എസ്. പ്രതിനിധി സഭാ മെമ്പർ പി.പി. സജീവ്, വനിതാ യൂണിയൻ പ്രസിഡന്റ് വത്സല ശരിധരൻ, സെക്രട്ടറി വിജി ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ ഏറ്റവും നല്ല കരയോഗമായി പൂവത്തൂർ എൻ.എസ്.എസ്. കരയോഗത്തിനെ തെരഞ്ഞെടുത്തു.
