കോതമംഗലം:വെണ്ടുവഴി ഗവ എൽപി സ്കൂളിന്റെ 57-ാമത് വാർഷികാഘോഷം NOVA NIGHT 2K25 നടന്നു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷതവഹിച്ചു. അധ്യാപകൻ റ്റി എം അജാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ എൽ എസ് എസ് പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പൂർവ്വ ഗുരുനാഥരായ രത്നമ്മ ടീച്ചർ,ആമിന ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് എ ജി ജോർജ്, വാർഡ് കൗൺസിലർമാരായ കെ എ ഷിനു, ജൂബി പ്രതീഷ്, എ ഇ ഒ സജീവ് കെ ബി, ബി പി സി കോതമംഗലം സിമി പി മുഹമ്മദ്, കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ, മുൻ ഹെഡ്മാസ്റ്റർ റ്റി എസ് റഷീദ്, കോതമംഗലം ഐ ഡി ബി ഐ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ലിജോ ജോൺ, സീനിയർ അസിസ്റ്റന്റ് ഹിമ എസ് ചന്ദ്രൻ, എസ് എം സി ചെയർമാൻ ഷാൻ മോൻ ഇ എ, എം പി ടി എ ചെയർപേഴ്സൺ റിയ മഹേഷ്, സ്കൂൾ വികസന സമിതി അംഗം മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ എസ് എം മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആതിര എസ് നായർ നന്ദിയും രേഖപ്പെടുത്തി. ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
