മൂവാറ്റുപുഴ: മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ഓഫീസില്‍ ബോംബ് ഭീഷണി. ഓഫീസിലെ ഔദ്യോഗിക ഇമെയിലിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസും എറണാകുളത്ത് നിന്നുള്ള ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബുധനാഴ്ച രാവിലെ 11ഓടെ വിശദമായ പരിശോധന നടത്തി.
പരിശോധനയ്ക്ക് ശേഷം സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.റൂറല്‍ പോലീസിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം പരിശോധന നടത്തി എങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിശോധനകള്‍ പൂര്‍ത്തിയാക്കി പോലീസ് സംഘം മടങ്ങി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്






















































