കോതമംഗലം:പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നൽകി. ആഗോള സര്‍വ്വമത തിര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെയും, മതമൈത്രി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണം അഡ്വ.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി വികാരി ഫാ. സാജു കുരീക്കപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ആന്‍റണി ജോണ്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.
മതമൈത്രി സമിതി പ്രസിഡന്‍റ് ഏ.ജി. ജോര്‍ജ്, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഭാനുമതി രാജു, വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി സാജു, വൈസ് പ്രസിഡന്‍റ് വിനോയ് പിണ്ടിമന, ഫാ. ജോസ് പരത്തുവേലില്‍, തന്നാണ്ട് ട്രസ്റ്റിമാരായ ബിനോയ് എം. തോമസ് മണ്ണംചേരില്‍, ബേബി പാറേക്കര, സലിം മാലില്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.കെ. മൊയ്തു, കെ.പി. ജോര്‍ജ്, ഉമേഷ് ശിവകുമാര്‍, റീന ജോഷി, സമീറ നസീര്‍, മേരി കുര്യാക്കോസ്, ബിന്ദു ജോര്‍ജ്, സംഗീത പ്രദീപ്, ജോമി തെക്കെക്കര മത മൈത്രി സമിതി ഭാരവാഹികളായ അഡ്വ. അബു മൈതീന്‍, ഷെമീര്‍ പനക്കന്‍, എം.എസ്. എല്‍ദോസ്, ബാബു പോള്‍, ഏ.റ്റി.പൗലോസ്, അഡ്വ. മാത്യു ജോസഫ്, പി.എ. സോമന്‍, ജോര്‍ജ്ജ്, ബിബിന്‍ എന്നിവര്‍ പങ്കെടുത്തു.






















































