കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ പുതിയ മുൻഗണന കാർഡുകൾ വിതരണം ചെയ്തു. 240 മുൻഗണന കാർഡുകളുടെ വിതരണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.നവ കേരള സദസ്സിലും, ഓൺലൈൻ മുഖേനയും ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് പുതിയ കാർഡുകൾ അനുവദിച്ചത്. ചടങ്ങിൽ എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ സഹീർ ടി , കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, സി പി ഐ സെക്രട്ടറി ടി പി ബെന്നി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാജോ മാത്യു, ജെ ഡി എസ് പ്രതിനിധി മനോജ് ഗോപി, താലൂക്ക് സപ്ലൈ ഓഫീസർ രവികുമാർ കെ സി എന്നിവർ സന്നിഹിതരായിരുന്നു.
