കോതമംഗലം: കോതമംഗലം ബജറ്റ് ടൂറിസം സര്‍വിസിനായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിലേക്ക് പുതിയ ബസ് അനുവദിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് വിനോദയാത്രകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2021 നവംബര്‍ 28-നാണ് കോതമംഗലം ഡിപ്പോയില്‍ നിന്നുള്ള ആദ്യ ബജറ്റ് ടൂറിസം സര്‍വീസ് ആരംഭിച്ചത്.
അന്നുമുതല്‍ വളരെ ആവേശത്തോടെ ജനം ഏറ്റെടുത്ത മറ്റൊരു സര്‍വീസ് ഇല്ല. ഇതുവരെ 1001 ട്രിപ്പുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആകെ ട്രിപ്പുകള്‍ – 1001, ആകെ യാത്രക്കാര്‍ – 52968, ആകെ വരുമാനം – 3,56,59163 രൂപ. കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിലെ ട്രിപ്പുകളുടെ വിജയം കണക്കിലെടുത്താണ് ഇപ്പോള്‍ ജംഗിള്‍ സഫാരി നടത്തുന്നതിന് വേണ്ടി മാത്രം ബസ് അനുവദിച്ചത്.
ടൂറിസം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് വേണ്ടിയാണിപ്പോള്‍ കോതമംഗലം യൂണിറ്റിലേക്ക് പുതിയ ബസ് അനുവദിച്ചിട്ടുള്ളത്. അടുത്ത ദിവസം തന്നെ ബസ് ഡിപ്പോയിലെത്തുമെന്നും എംഎല്‍എ പറഞ്ഞു.























































