കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.
ടി എം മീതിയൻ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനത്തിന്റെ തുടർച്ചയായിട്ടാണ് പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.യോഗത്തിൽ ബാങ്ക് പ്രസിഡന്റ് പി.കെ റഷീദ് അധ്യക്ഷത വഹിച്ചു.ടി എം അബ്ദുൽ അസീസ്,വാർഡ് മെമ്പർ സാദിയ ആഷിഫ്,ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.കെ ബഷീർ,എം എം അലിയാർ,പി കെ കൃഷ്ണൻ,മൊയ്തീൻ കല്ലറക്കൽ,ഗീതരാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സെക്രട്ടറി കെ. ജി സിരിമാവോ നന്ദി രേഖപ്പെടുത്തി.























































