കോതമംഗലം : സി പി ഐ
നേര്യമംഗലം ലോക്കൽ സമ്മേളനം നിള ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഇ കെ ശിവൻ, എം കെ രാമചന്ദ്രൻ, ശാന്തമ്മ പയസ്, റ്റി സി ജോയി, പി റ്റി ബെന്നി, പി എം ശിവൻ, പി കെ രാജേഷ്, അഡ്വ.കെ എ സ് ജ്യോതി കുമാർ , അഡ്വ. മാർട്ടിൻ സണ്ണി, പി എം സുകുമാരൻ
എന്നിവർ പ്രസംഗിച്ചു. കെ കെ പൗലോസ് പതാക ഉയർത്തി. സി എൻ രാധാകൃഷ്ണൻ സ്വാഗതവും സിറിൻ ദാസ് നന്ദിയും പറഞ്ഞു.
ലോക്കൽ സെക്രട്ടറിയായി സിറിൻ ദാസിനെയും അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറിയായി പി കെ അലിയാരിനെയും തെരഞ്ഞെടുത്തു.
സി പി ഐ നേര്യമംഗലം ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടക്കപ്പെട്ട സിറിൻ ദാസ് .
