കോതമംഗലം: വില്ലാഞ്ചിറ അപകടത്തെ തുടർന്ന് നേര്യമംഗലം വില്ലാഞ്ചിറയില്‍ ഇനിയും അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കാൻ ആരംഭിച്ചു. തിങ്കളാഴ്ച ഉണ്ടായ കാറ്റിലും മഴയിലും രണ്ട് മരങ്ങള്‍ റോഡിലേക്ക് വീണിരുന്നു.ഇതില്‍ ഒരെണ്ണമാണ് കാറിനും ബസിനും മുകളില്‍ വീണത്.കാര്‍ യാത്രക്കാരിലൊരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും മൂന്ന് പേര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആദ്യത്തെ മരംവീണതിനേതുടര്‍ന്നുണ്ടായ ബ്ലോക്കില്‍പ്പെട്ട് കിടക്കുകയാരുന്ന വാഹനങ്ങള്‍ക്കുമീതെയാണ് ചരിവില്‍നിന്നിരുന്ന പടുകൂറ്റന്‍മരം കടപുഴകിവീണ് അപകടമുണ്ടായത്.വില്ലാഞ്ചിറ ഭാഗത്ത് റോഡരുകിലെ പല മരങ്ങളും അപകടഭീക്ഷണി ഉയര്‍ത്തുന്നതാണെന്ന് നേരത്തെതന്നെ വനംവകുപ്പിന്റെ ശ്രദ്ധയിലുള്ളതാണ്.ഇവ മുറിച്ചുമാറ്റാന്‍ നടപടിയെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും അപകടത്തിന്റെ ഉത്തരവാദിത്വം വനംവകുപ്പിനാണെന്നും ആരോപണവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ്
അപകടഭീക്ഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റുവാൻ ആരംഭിച്ചിട്ടുള്ളത്. ഇന്നലെ (ചൊവ്വാഴ്ച) രാവിലെ മുതല്‍ പഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും നേതൃത്വത്തിലാണ് മരങ്ങള്‍ മുറിക്കുന്നത്.മഴക്കാലം മുന്നില്‍കണ്ട് അപകടസാധ്യതയുള്ള പതിനഞ്ചോളം മരങ്ങള്‍ നേരത്തതന്നെ മുറിച്ചുമാറ്റിയിരുന്നെന്ന് ഇഞ്ചത്തൊട്ടി ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചര്‍ ജി.ജി.സുരേഷ് പറഞ്ഞു.മണ്ണിടിച്ചില്‍ സാധ്യതയുളള ഭൂപ്രകൃതിയാണ് ഈ ഭാഗത്തുള്ളത്.അതുകൊണ്ടാണ് മരങ്ങള്‍ കടപുഴകി വീഴുന്നതെന്നും അദേഹം പറഞ്ഞു.പ്രതീകൂല കാലാവസ്ഥയുള്ളപ്പോള്‍ ഈ ഭാഗത്തുകൂടിയുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കുന്നത് നല്ലതാണെന്നും ചൂണ്ടികാട്ടി.അപകടഭീക്ഷണി ഉയര്‍ത്തുന്ന എല്ലാമരങ്ങളും ഇപ്പോള്‍ മുറിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.വട്ട ഉള്‍പ്പടെയുള്ള മരങ്ങളാണ് ആദ്യഘട്ടത്തില്‍ മുറിക്കുന്നത്.
അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള എല്ലാ മരങ്ങളും മുറിച്ചുനീക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.
