Connect with us

Hi, what are you looking for?

NEWS

കട്ടപ്പനയിലെ മൊബൈൽ ടവറിൽ കയറിയ കുട്ടമ്പുഴക്കാരൻ ഇന്ന് കയറിയത് നേര്യമംഗലം പാലത്തിന് മുകളിൽ.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിന് മുകളിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ആത്മഹത്യ ഭീഷണി മുഴക്കിയ മാമലക്കണ്ടം ഇളമ്പുശ്ശേരിക്കുടിയിൽ അരുൺ (26) നെ കോതമംഗലം ഫയർ ഫോഴ്സ് എത്തി താഴെയിറക്കി . വെള്ളിയാഴ്ച വൈകിട്ട് 04.00 മണിക്ക് ആയിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതോടെ കോതമംഗലം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കരുണാകരൻ പിള്ള, യുടെ നേതൃത്വത്തിൽ സജി മാത്യു, കെ.ബി. ഷാജിമോൻ ബി.സി ജോഷി, കെ.കെ. രാജു, കെ എ അൻസിൽ, വി.എം. ഷാജി, ആർ ജയകൃഷ്ണൻ, അൻവർ സാദത്ത്, വിഷ്ണു മോഹൻ, പി ബിന്ദു എന്നിവരടങ്ങുന്ന സംഘം യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി പോലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ ദിവസം കട്ടപ്പനയിലെ മൊബൈൽ ടവറിന്റെ മുകളിൽ കയറിയായിരുന്നു അരുണിന്റെ ഭീഷണി. കട്ടപ്പന, ഇടുക്കിക്കവലയിൽ ടവറിന് മുകളിൽ കയറിയ ഈ യുവാവ് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇയാൾ കട്ടപ്പനയിലെ ടവറിൽ കയറിയത്. ടവറിന് മുകളിൽ അരുൺ ഇരിക്കുന്നതു കണ്ട സമീപവാസികൾ കട്ടപ്പന പോലീസിനേയും ഫയർഫോഴ്സിനേയും വിവരമറിയിക്കുകയും, തുടർന്ന് ഫയർഫോഴ്സ് സ്‌റ്റേഷൻ ഓഫീസർ എൽദോസിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. അരുണിനെ ഹോട്ടലിൽ എത്തിച്ച് ഭക്ഷണവും വാങ്ങി നൽകിയാണ് കട്ടപ്പനയിൽ നിന്ന് തിരിച്ചയച്ചത്. മാമ്മലകണ്ടത്ത് നിന്നും ജോലി അന്വേഷി ച്ചെത്തിയതാണെന്നും തിരിച്ച് വീട്ടിൽ പോകാൻ വണ്ടിക്കൂലി ഇല്ലാത്തതിൻ്റെ വിഷമത്തിൽ ടവറിൽ കയറിയതാണെന്നുമാണ് അന്ന് അരുൺ പറഞ്ഞത്.

You May Also Like

CHUTTUVATTOM

നേര്യമംഗലം: പെരുമ്പാവൂർ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേര്യമംഗലം ശാസ്താ നഗർ കൂട്ടുങ്ങൾ കെ എസ് ബിനോയ്(53) അന്തരിച്ചു. ഭാര്യ: രജിത ചേർത്തല അർത്തിപറമ്പിൽ കുടുംബാംഗം. മക്കൾ – ആരതി, അനന്യ.സംസ്കാരം ഞായർ...

NEWS

കോതമംഗലം : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വനം വകുപ്പിൻറ്റെ തടസ്സവാദത്തെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്നത്. കൊച്ചി മുതൽ മൂന്നാർ...

NEWS

കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ...

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് ഒറ്റയാൻ ഇറങ്ങി. നാട്ടുകാരും യാത്രക്കാരുംഭീതിയിൽധനുഷ്കോടി ദേശീയിൽ നേര്യമംഗലത്ത് വീണ്ടും കാട്ടാന ഇറങ്ങിയത് നാട്ടുകാരെയും മൂന്നാറിലേക്കുള്ള സഞ്ചാരികളെയുമാണ് ഭീതിയിലാക്കിയിട്ടുള്ളത്. കാട്ടാനകൾ നേര്യമംഗലത്ത് പട്ടാപ്പകൽ ദേശീയ പാതയിലെത്തിലെത്തി...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

error: Content is protected !!