കോതമംഗലം : എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ഏറ്റെടുത്ത് കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേര്യമംഗലം ട്രൈബൽ ഹോസ്റ്റൽ അണു വിമുക്തമാക്കി. പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് മാസ്കും വിതരണം ചെയ്തു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എം നവ്യ ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ എ സന്ദർശനം നടത്തി. ഏരിയ പ്രസിഡന്റ് എൽദോസ് എം ജേക്കബ്, സെക്രട്ടറി അക്ഷയ് വിജയൻ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിജയ് കെ ബേബി,ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ ഇ ജോയി,വാർഡ് മെമ്പർ അനീഷ് മോഹനൻ എന്നിവർ പങ്കെടുത്തു.
