കോതമംഗലം: നേര്യമംഗലത്ത് പി.ഡബ്ല്യു.ഡി. എൻജിനീയേഴ്സ് ട്രൈനിങ്ങ് സെന്ററിനോടനുബന്ധിച്ച് 14 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു.
വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ആൻ്റണി ജോൺ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പുള്ളിയിൽ,പഞ്ചായത്ത് മെമ്പർ ഹരീഷ് രാജൻ,മുൻ മന്ത്രി റ്റി യു കുരുവിള,ഷാജി മുഹമ്മദ്,പി എം ശിവൻ, ജോസ് ഉലഹന്നാൻ,കെ എം അലിയാർ,പി ജി ശശി,മദ്ധ്യമേഖല തൃശ്ശൂർ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ ശ്രീമാല വി കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നേര്യമംഗലത്ത് പെരിയാറിനോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ സ്ഥലത്ത് പണികഴിപ്പിച്ചിട്ടുള്ള പി ഡബ്ല്യൂ ഡി എഞ്ചിനീയർമാർക്കുള്ള പരിശീലന കേന്ദ്രത്തിനോട് ചേർന്ന് 45 വിശ്രമ മുറികളും 3 സ്യൂട്ട് മുറികളും ഉൾപ്പെടെ 4 നിലകളിലായി 3517 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ആണ് റസ്റ്റ് ഹൗസ് നിർമ്മാണം പൂർത്തീയാക്കിയത്.