Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം സൗത്തിനൊപ്പം നോർത്തും കണ്ടെയ്ൻമെന്റ് സോൺ; ടൗണിൽ കടുത്ത നിയന്ത്രണങ്ങൾ

കവളങ്ങാട് : ആ​ലു​വ കീ​ഴ്മാടിലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ പേ​ര്‍​ക്ക് കൂടി ഇന്നലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ര്യ​മം​ഗ​ലം എ​ട്ടാം വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 48 വ​യ​സു​ള്ള വീ​ട്ട​മ്മ​യു​ടെ ര​ണ്ടു മ​ക്ക​ള്‍​ക്കാ​ണ് കോവിഡ് സ്ഥിരീകരിച്ചത്. ഇ​തോ​ടെ ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ നേ​ര്യ​മം​ഗ​ലം ടൗ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​ട്ടാം വാ​ര്‍​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. നേരത്തെതന്നെ നേരിയമംഗലം നോർത്ത് ഉൾപ്പെടുന്ന പതിനൊന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയി തുടരുന്നതിനൊപ്പമാണ് പുതിയതായി എട്ടാം വാർഡ് കൂടി ഉൾപ്പെടുന്നത്.

എട്ടാം വാർഡിലാണ് നേ​ര്യ​മം​ഗ​ലം ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം തടസ്സപ്പെടാതെ കടകമ്പോളങ്ങൾ അടച്ചിട്ടും അനാവശ്യ യാത്രകൾ അനുവദിക്കാതെയുമായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. രോഗവ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച്ച കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച പൈങ്ങോട്ടൂർ പഞ്ചായത്തിലെ വാർഡ് 5 നെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തു.

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

error: Content is protected !!