കോതമംഗലം: നേര്യമംഗലത്ത് മലയോര ഹൈവേയിൽ മണിമരുതുംചാൽ കാളപ്പാലം വീതി കൂട്ടി പുതിയ പാലം പണിയുന്ന പ്രവർത്തി ആരംഭിച്ചു. ഇതോടൊപ്പം തന്നെ പഴയ പാലത്തിന്റെ അറ്റകുറ്റ പണിയും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ പാലത്തിന് 5 മീറ്റർ വീതിയാണ് ഉണ്ടായിരുന്നത്. പ്രസ്തുത ഭാഗത്ത് വീതി കുറവായതിനാൽ അപകട സാധ്യത കൂടുതലായിരുന്നു. ഇവിടെ 3.5 മീറ്റർ വീതിയാണ് വർധിപ്പിക്കുന്നത്. ഇതോടെ പാലത്തിന്റെ വീതി 8.5 മീറ്റർ ആകും. അതോടൊപ്പം തന്നെ മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവർത്തിയും ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും, പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.
