കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപ ചിലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നിർമിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു കാർഷിക മേഖലയുടെയും കർഷകരുടേയും സമഗ്ര വികസനം ലക്ഷ്യമിട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധങ്ങളായ കാർഷിക ക്ഷേമ പദ്ധതികൾ മാതൃകാപരമാണെന്നും കാർഷിക മേഖലയുടെ അഭിവൃദ്ധിക്ക് ഈ പദ്ധതികൾ പ്രയോജനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി
സംസ്ഥാനത്തെ ഏറ്റവും മികച്ച ഫാമുകളിലൊന്നായ നേര്യമംഗലം ഫാമിനെ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന നൂതനങ്ങളായ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നതിലൂടെ ഫാമിന്റെ അനന്തമായ വളർച്ചക്ക് സഹായകരമാകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷത്ത വഹിച്ചു ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ടി എച്ച് നൗഷാദ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സനിതാ റഹിം, കെ കെ ദാനി, ഉല്ലാസ് തോമസ് , റാണിക്കുട്ടി ജോർജ്, ശാരദ മോഹൻ, ഷൈമി വർഗീസ്,ലിസി അലക്സ്, അനിമോൾ ബേബി, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ , പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു , ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണൻ, ഫാം കൗൺസിൽ അംഗങ്ങളായ പി എം ശിവൻ, കെ പി വിജയൻ, എം വി യാക്കോബ്. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് സൈജന്റ് ചാക്കോ , ജിംസിയ ബിജു, ഷിബു തെക്കുംപുറം, ബാബു ഏലിയാസ്, കെ പി ബാബു, കെ ഇ ജോയി, ഷമീർ പനക്കൽ , കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടർ തോമസ് സാമൂവൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു നായർ , ഫാം സൂപ്രന്റ് ജാസ്മിൻ തോമസ്, ബിജു ചുള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറുപ്പ് : ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപ ചിലവഴിച്ച് നേരിയമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നിർമിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു പി എ എം ബഷീർ, മനോജ് മൂത്തേടൻ, ഡീൻ കുര്യാക്കോസ് എം പി, ആന്റണി ജോൺ എം എൽ എ, എൽസി ജോർജ് , ഉല്ലാസ് തോമസ് എന്നിവർ സമീപം
