നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ചീയപാറയ്ക്ക് സമീപം ടോറസ് ലോറി അപകടത്തിൽ പെട്ടു. അടിമാലിയിൽ നിന്നും കോതമംലത്തിനു വരുകയായിരുന്ന KL 24 K 4401 എന്ന നംമ്പറിലുള്ള ടോറസ് നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. രണ്ട് പേർ വാഹനത്തിൽ ഉണ്ടെന്നാണ് വിവരം. നിരവധി തവണ മലക്കം മറിഞ്ഞ ശേഷം ലോറി ദേവിയാർ പുഴയുടെ സമീപത്താണ് മറിഞ്ഞ് കിടക്കുന്നത്. അടിമാലിയിൽ നിന്ന് ഹൈവേപോലീസും, ഫയർ ഫോഴ്സും, നാട്ടുകാരും, വനപാലകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നു . വനമേഖല ആയതിനാലും, രാത്രി ആയതിനാലും റോഡിൽ നിന്നും വളരെ താഴെയായതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഭാരവാഹനം പൂർണ്ണമായും തകർന്നു എന്നാണ് പ്രാഥമിക വിവരം.
