നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം ആംബുലൻസ് മറിഞ്ഞു ആറുപേർക്ക് പരുക്കുപറ്റി. ഇന്ന് പുലർച്ചെ ഒരുമണിയോടുകൂടി രോഗിയുമായിവരികയായിരുന്ന ആംബുലൻസ് 50ഓളം അടി താഴ്ചയിലേക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആൽഷിഫ എന്ന പേരുള്ള ആംബുലൻസാണ് അപകടത്തിൽപെട്ടത്.
