കോതമംഗലം: കത്തോലിക്ക കോൺഗ്രസ് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി ഇടവക യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ കൊറോണക്കാലഘട്ടത്തിൽ “വീട്ടിലിരിക്കാം പച്ചക്കറി നടാം” എന്ന കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ക്യാമ്പയിന്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് നെല്ലിമറ്റം യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോയൽ കച്ചിറപാറെക്കുടിയിൽ ഗ്രോബാഗിൽ പച്ചക്കറി തൈ നട്ട് ഉത്ഘാടനം ചെയ്തു. ഇടവകയിലെ വീടുകളിൽ സ്വന്തമായി പച്ചക്കറി കൃഷി ചെയ്ത് നമുക്ക് ആവശ്യമായ വിഷരഹിത പച്ചക്കറി ഉത്പാദി പ്പിച് സ്വയം പര്യാപ്തതയിൽ എത്തണമെന്ന് കോതമംഗലം രൂപത വൈസ് പ്രസിഡന്റും യുണിറ്റ് പ്രസിഡന്റും കൂടി ആയ ശ്രീ ജോയി പോൾ ആഹ്വാനം ചെയ്തു. നെല്ലിമണിറ്റ് വൈസ് പ്രസിഡന്റുമാരായ ശ്രീ ജോർജ് തോമസ്,ശ്രീമതി സോളി ഷാജി,സെക്രട്ടറി ശ്രീ ഷാജി മാത്യു,ട്രഷറർ ശ്രീ മാമച്ചൻ സ്കറിയ എന്നിവരും പങ്കെടുത്തു. പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.
