കോതമംഗലം:- കോതമംഗലം മണ്ഡലത്തിൽ രണ്ട് സ്കൂളുകളുടെ പശ്ചാത്തല വികസനത്തിനായി 2 കോടി രൂപ വീതം അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി പഞ്ചായത്ത് സ്കൂളിനും,കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ട്രൈബൽ സ്കൂളിനുമാണ് ഗവ: ഉത്തരവ് നമ്പർ 846/2020/ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രകാരം രണ്ട് കോടി രൂപ വീതം അനുവദിച്ചിരിക്കുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ പറഞ്ഞു.
1971 ൽ പഞ്ചായത്ത് എൽ പി സ്കൂളായി ആരംഭിച്ച നെല്ലിക്കുഴി സ്കൂൾ 1987 ൽ യു പി സ്കൂൾ ആയും 2012 ൽ ഹൈസ്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു. എകദേശം 250 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂൾ തുടർച്ചയായി എസ് എസ് എൽ സി യ്ക്ക് 100 % വിജയം കരസ്ഥമാക്കി വരുന്നു.4 -ാം ക്ലാസ്സ് വരെ ഇംഗ്ലീഷ് മീഡിയയവും ഉണ്ട്.7 വർഷത്തോളമായി പി റ്റി എ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രീ പ്രൈമറി സ്കൂളിൽ എകദേശം 50 ൽ അധികം കൂട്ടികൾ പഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളെന്ന പ്രത്യേകതയും നെല്ലിക്കുഴി സ്കൂളിനുണ്ട്. 3 ഏക്കറോളം സ്ഥലം സ്വന്തമായി ഉള്ള നെല്ലിക്കുഴി സ്കൂളിന് ഇപ്പോൾ പശ്ചാത്തല വികസനത്തിനായിട്ടാണ് 2 കോടി രൂപ അനുവദിച്ചിട്ടുള്ളത്.
1979ൽ ട്രൈബൽ യു പി സ്കൂളായി പിണവുർകുടിയിൽ ആരംഭിച്ച പിണവൂർകുടി ട്രൈബൽ സ്കൂൾ 2013 ൽ ആണ് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്.കോതമംഗലം മണ്ഡലത്തിലെ 16 ൽ അധികം വരുന്ന ആദിവാസി കോളനികളിൽ നിന്നും ഏകദേശം 200 ഓളം കുട്ടികളാണ് ഈ സ്കൂളിൽ പഠനം നടത്തി വരുന്നത്.പഠനത്തോടൊപ്പം കായിക രംഗത്തും മികവ് പുലർത്തുന്ന പ്രസ്തുത സ്കൂളിലെകുട്ടികൾക്ക് പഠനത്തിനും മറ്റും ആവശ്യത്തിന് കെട്ടിട സൗകര്യമില്ലാത്ത അവസ്ഥയായിരുന്നു. ഇവിടെ പുതിയ കെട്ടിടമടക്കമുള്ള സൗകര്യങ്ങൾ വേണമെന്നുള്ളത് ദീർഘനാളായുള്ള ആവശ്യമായിരുന്നു. ഇവിടെയും പശ്ചാത്തല വികസനത്തിനായി 2 കോടി രൂപ അനുവദിച്ചതോടെ ഈ രണ്ട് സ്കൂളും ഹൈടെക് സ്കൂളുകളായി മാറുമെന്നും, എംഎൽഎ കൂട്ടിച്ചേർത്തു.

You must be logged in to post a comment Login