കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുളളവരെയും മത സാംസ്ക്കാരികസംഘടനകളിലുളള പൗരപ്രമുഖരേയും ജനപ്രതിനിധികളെയും ഉള്‍പെടുത്തി ഭരണഘടന സംരക്ഷണ സമിതിക്ക് രൂപം നല്‍കി. കോതമംഗലം എം.എല്‍.എ ശ്രി.ആന്‍റണി ജോണ്‍ യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അധ്യക്ഷയായി. ജനുവരി 16 വ്യാഴായ്ച്ച വൈകിട്ട് 3;30 ന് അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തി ആയ ഇരുമലപ്പടി മുതല്‍ കോതമംഗലം മുനിസിപ്പല്‍ അതിര്‍ത്തി ആയ തങ്കളം വരെ ആലുവ – മൂന്നാര്‍ റോഡില്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല തീര്‍ക്കും. ഇതിന് മുന്നോടിയായി ഭരണഘടന സംരക്ഷണ ബോധവല്‍ക്കരണവുമായി ബന്ധപെട്ട ലഘുലേഖ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും എത്തിക്കും.
സമിതി ചെയര്‍മാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവിയെയും വൈസ് ചെയര്‍മാന്‍മാരായി എ.ആര്‍ വിനയന്‍,വി.എം സത്താര്‍ എം.ഐ നാസ്സര്‍ തുടങ്ങിയരെയും തെരഞ്ഞെടൂത്തു. കൊതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം ജില്ലാ പഞ്ചായത്ത് അംഗം കെ.എം പരീത്,ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍ മാന്‍ സഹീര്‍ കോട്ടപറബില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് എം.എസ് എല്‍ദോസ്,സി.പി.ഐ (എം) ഏരിയ കമ്മിറ്റി അംഗം അസീസ് റാവുത്തര്‍ , ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാരായ പി.എം മജീദ് , കെ.ജി ചന്ദ്രബോസ് ,സിദ്ധീക്കുല്‍ അക്ബര്‍,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.എം മുഹമ്മദ്,സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ജി പ്രസാദ്,രാജേഷ് മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷെമീര്‍ പാറപ്പാട്ട്,കെ.എം കുഞ്ഞു ബാവ,ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി രാജേഷ് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം വിഎം സത്താര്‍ മുസ്ലീം ജമാഅത്ത് ഭാരവാഹികള്‍ മഹല്ല് ഇമാമുമാര്‍ ,ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ,വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ പി.ടി.എ ഭാരവാഹികള്‍ , വ്യാപാരി സംഘടന നേതാക്കള്‍ ധര്‍മ്മഗിരി നേഴ്സിങ്ങ് കോളേജ് പ്രതിനിധികള്‍ യുവജന സംഘടന നേതാക്കള്‍ ,രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ജനപ്രതിനിധികള്‍ പൗരപ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
You must be logged in to post a comment Login