കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ ഇരമല്ലൂർ തരിശ് പാട ശേഖരം പച്ചപ്പിലേക്ക്. ഇരമല്ലൂർ പാടശേഖരത്തിൽ വർഷങ്ങളായി തരിശായി കിടക്കുന്ന ഒരേക്കർ നിലം സുഭിക്ഷ കേരളം പദ്ധതയിൽ ഉൾപ്പെടുത്തി കിസ്സാൻ സഭനെല്ലിക്കുഴി പ്രദേശിക സഭയും,നവയുഗം സ്വയം സഹായ സംഘവും സംയുക്തമായി വിത്തിടൽ നടത്തി. ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡൻറ് എ.ആർ.വിനയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കിസ്സാൻ സഭ ജില്ലാ പ്രസിഡൻറ് ഇ.കെ.ശിവൻ ഉത്ഘാടനം ചെയ്തു. കുറ്റിലഞ്ഞി സർവ്വീസ് സഹകണ ബാങ്ക് പ്രസിഡന്റ് റ്റി.എം.അബ്ദുൾ കരീം, കിസാൻ സഭ ജില്ലാ കൗൺസിൽ അംഗം എം.എസ്.അലിയാർ, കിസ്സാൻ സഭ മണ്ഡലം കമ്മറ്റി അംഗം എം.ജി.ശശി, ഗഫൂർ യൂസഫ്, രവീന്ദ്രൻ എന്നിവർ സംസാരിച്ചു നിരവധി കർഷകരും, സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. പി. എം. സലാം സ്വാഗതവും എ.പി.സോമൻ നന്ദിയും പറഞ്ഞു.
