കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ നെല്ലിക്കുഴി -ചിറപ്പടി – വിമൻ എക്സലൻ്റ് സെൻ്ററിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ,പഞ്ചായത്ത് മെമ്പർമാരായ താഹിറ സുധീർ,സി ഇ നാസർ,പി എം മജീദ് തുടങ്ങിയവർ പങ്കെടുത്തു.
