നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് 16-ാം വാർഡിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മന്ദിരത്തിന്റെഉദ്ഘാടനം ബഹു.MLA ആന്റണി ജോൺ നിർവ്വഹിച്ചു. അംഗൻവാടിക്കായി സ്ഥലം ദാനമായി നൽകിയ കോട്ടയിൽ റഷീദിന്റെ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് PM മജീദ് അധ്യക്ഷനായി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ , ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, മുൻ മെമ്പർ K M പരീത് ,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ NB ജമാൽ , MM അലി , ഷഅംഗങ്ങളായ ഷറഫിയ, പഞ്ചായത്ത് സെക്രട്ടറി സാബു സി.ജെ. CD PO ഷീല , അംഗൻവാടി ജീവനക്കാർ,. നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കാളിയായി.
