കോതമംഗലം : നെല്ലിക്കുഴി ഓലക്കാട്ട് മോളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം,വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ കെ കെ നാസർ,ബീന ബാലചന്ദ്രൻ,ഓലക്കാട്ട് മോളം പള്ളി ഇമാം അബ്‌ദുൾ ജബ്ബാർ മൗലവി , മുൻ മെമ്പർ സി ഇ നാസർ, സി പി ഐ എം ലോക്കൽ സെക്രട്ടറി എൻ പി അസൈനാർ, വി വി മുഹമ്മദ് പാണാട്ടിൽ പങ്കെടുത്തു.വാർഡ് മെമ്പർ ഷഹന അനസ് സ്വാഗതവും താഹിറ ഷാഫി കൃതജ്ഞതയും പറഞ്ഞു.25 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ള ഓലക്കാട്ട് മോളം കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത് .
