കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര 314 റോഡിന്റെ ഉദ്ഘാടനം ഇളമ്പ്ര ജംഗ്ഷനിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 3 കോടി 50 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചത്.മൂവാറ്റുപുഴ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ അനിൽകുമാർ,സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എ മുഹമ്മദ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം അലി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ,പഞ്ചായത്ത് മെമ്പർമാരായ ബീന ബാലചന്ദ്രൻ,ഷഹന അനസ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ കെ എ ജോയി,എൻ പി അസൈനാർ,അബ്ദുൾ സലാം,സത്താർ വട്ടക്കുടി,എൻ സി ചെറിയാൻ,എ റ്റി പൗലോസ്,ബേബി പൗലോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആലുവ നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ടി എസ് സുജാറാണി സ്വാഗതവും കോതമംഗലം നിരത്തി വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷാജീവ് എസ് നന്ദിയും പറഞ്ഞു.
You May Also Like
NEWS
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...