കോതമംഗലം : സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയന്റെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിൽ 44 ഭവനരഹിതർക്ക് ഫ്ലാറ്റ് സമുച്ചയമൊരുങ്ങുന്നു.നെല്ലിക്കുഴി പൂങ്കുഴി വീട്ടിൽ സമീർ പി ബി സൗജന്യമായി വിട്ട് നൽകിയ 50 സെന്റ് സ്ഥലത്താണ് 44 കുടുംബങ്ങൾക്കായിട്ടുള്ള ഫ്ലാറ്റ് സമുച്ചയമൊരുങ്ങുന്നതരണ്ട് ഭവന സമുച്ചയങ്ങളിയലിട്ടാണ് 44 ഫ്ലാറ്റുകൾ ഒരുങ്ങുന്നത്. പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ആന്റണി ജോൺ എം എൽ എ,ലൈഫ് മിഷൻ സി.ഇ.ഒ. പി ബി നൂഹ് ഐ എ എസ്,പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,വൈസ് പ്രസിഡന്റ് ശോഭ വിനയൻ,പഞ്ചായത്ത് മെമ്പർമാരായ റ്റി എം അബ്ദുൾ അസീസ്,എൻ ബി ജമാൽ,മൃദുല ജനാർദ്ദനൻ,എം എം അലി,നാസർ കെ എം,മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ പി അസൈനാർ,പി കെ രാജേഷ്,നവാസ്,പി എം അബ്ദുൾ സലാം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.



























































