കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൃഷിഭവന്‍റെ സഹായത്തോടെ കുടുംബശ്രി കൂട്ടായ്മ വിളവിറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നെല്ലിക്കുഴിയുടെ കൊയ്ത്ത് ഉത്സവം ആയി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദ് കൊയ്ത്തുല്‍ത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ നാസര്‍ കാപ്പുചാലില്‍ അദ്ധ്യക്ഷനായി. കുടൂംബശ്രീ കൂട്ടായ്മയുടെനേതൃത്വത്തിലാണ് പാടശേഖരത്ത് നെല്‍കൃഷി നടത്തിയത്. നൂറ് മേനി വിളവ് പാകമായതോടെയാണ് ഇന്ന് കൊയ്ത്തുത്സവമായി വിളവെടുത്തത്. ഗ്രാമപഞ്ചായത്ത് അംഗംബീനാബാലചന്ദ്രന്‍, മുന്‍ അംഗം താഹിറ സുധീര്‍,കുടുംബശ്രി സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ഐഷ അലി,കൃഷി ഓഫീസര്‍ ജിജി,അനൂബ് കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കി.
