Connect with us

Hi, what are you looking for?

NEWS

ഇരുമലപ്പടി – മേതല റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ഇരുമലപ്പടി – മേതല കനാൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവഹിച്ചു. നെല്ലിക്കുഴി – അശമന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്.ആലുവ – മൂന്നാർ റോഡിൽ നിന്നും പ്രാചീന ക്ഷേത്രമായ മേതല കല്ലിൽ ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുന്ന റോഡാണിത്.അതുപോലെ നെല്ലിക്കുഴി,അശമന്നൂർ പഞ്ചായത്തുകളിൽ ഉള്ളവർക്ക് രായമംഗലം പഞ്ചായത്തിലേക്ക് ഈ റോഡ് വഴി വേഗത്തിൽ എത്തിച്ചേരുവാൻ സാധിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, വാർഡ് മെമ്പറും കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മെമ്പറുമായ TM അബ്ദുൾ അസീസ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....