Connect with us

Hi, what are you looking for?

NEWS

ഇരമല്ലൂര്‍ ബ്രാഞ്ച്‌ ഉദ്ഘാടനം നടന്നു

കോതമംഗലം : കുറ്റിലഞ്ഞി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഇരമല്ലൂര്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം ബാങ്ക്‌ പ്രസിഡന്റ്‌ റ്റി എം അബ്ദുള്‍ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോണ്‍ എം എൽ എ നിര്‍വ്വഹിച്ചു.ആദ്യ നിക്ഷേപം യുവജനക്ഷേമ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ എസ്‌ സതീഷ്‌ ഏറ്റുവാങ്ങി.ബാങ്ക് അംഗങ്ങള്‍ക്കുള്ള 25 % ലാഭ വിഹിതം വിതരണ ഉദ്ഘാടനവും മെമ്പര്‍ റീലീഫ്‌ ഫണ്ടും വിതരണവും നടത്തി.ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എ എം ബഷീര്‍,പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ്‌ പി എം,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശോഭാ വിനയന്‍,ജില്ലാ പഞ്ചായത്തംഗം റഷീദാ സലിം,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ അനു വിജയനാഥ്‌,വാര്‍ഡ്‌ മെമ്പര്‍മാരായ എം വി റെജി,സുലൈഖ ഉമ്മര്‍,സി പി ഐ എം ഏരിയ കമ്മറ്റി അംഗം കെ എം പരീത്‌,സി പി ഐ എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരായ എന്‍ പി അസൈനാര്‍,സഹീര്‍ കോട്ടപ്പറമ്പില്‍,ബി ജെ പി നേതാവ്‌ അഡ്വ.എന്‍ എന്‍ ഇളയത്‌,സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ്‌ അസി.ഡയറക്ടര്‍ ദാസ്‌ പി ജി,ബോര്‍ഡ്‌ മെമ്പറും സി പി ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ അബ്ദുള്‍ സലാം പി എം തുടങ്ങിയവര്‍ പങ്കെടുത്തു.ബോര്‍ഡ്‌ മെമ്പര്‍മാരായ സജി ജോസഫ്‌ സ്വാഗതവും പി എം കോയാന്‍ കൃതഞ്ജതയും രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!