കോതമംഗലം : സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ്മോബും നെല്ലിക്കുഴിയിലും കോതമംഗലത്തും നടത്തി.കോതമംഗലത്ത് ആന്റണി ജോൺ എം എൽ എ യും നെല്ലിക്കുഴിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീമും പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.കോതമംഗലം സബ് ഇൻസ്‌പെക്ടർ അമ്പിരീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി.സ്കൂൾ എച്ച് എം ശാന്ത പി അയ്യപ്പൻ,പി റ്റി എ പ്രസിഡന്റ് അലി നെല്ലിക്കുഴി,എം ബി ഇബ്രാഹിം,പി ഷെഫീഖ്,എം കെ ജോബി,ധനുഷ് കെ സുരേഷ്,ടി കെ ശിവൻ,ആശ വർഗീസ്,മഞ്ജു,ഷൈനി എന്നിവർ പങ്കെടുത്തു.സ്കൂൾ ലീഡർ മരിയ കെ മധു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരി വിരുദ്ധ ക്ലബ് അംഗം ഫാത്തിമ ലഹരി വിരുദ്ധ സന്ദേശം പറഞ്ഞു.
