കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായി രണ്ടാമതായി ഗവൺമെൻ്റ് ഹൈസ്‌കൂളിൽ ആരംഭിക്കുന്ന കോവിഡ് രോഗികൾക്കായുള്ള ക്വാറൻ്റയിൻ സെന്ററിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണിറ്റ് നൽകിയ ബെഡ്ഡുകൾ,കട്ടിലുകൾ,മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവ ആന്റണി ജോൺ എം എൽ എ സംഘടനാ ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,ബ്ലോക്ക് മെമ്പർ എം എ മുഹമ്മദ്,സമിതി ജില്ലാ കമ്മിറ്റി അംഗം പി എച്ച് ഷിയാസ്,യൂണിറ്റ് ഭാരവാഹികളായ എൻ ബി യൂസഫ്,എം യു റഫീഖ്,ബഷീർ കുഴുപ്പിള്ളി,പി വി സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ടി കെ സന്തോഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
