കോതമംഗലം : ആധുനിക നിലവാരത്തിൽ നവീകരിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി – ചെറുവട്ടൂർ റോഡിന്റെ ഉദ്ഘാടനം ചെറുവട്ടൂർ കവലയിൽ വച്ച് ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.2 കോടി 50 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചത്. മൂവാറ്റുപുഴ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ അനിൽകുമാർ,സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം അലി,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ,പഞ്ചായത്ത് മെമ്പർ വൃന്ദ മനോജ്,മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ കെ എ ജോയി,സഹീർ കോട്ടപ്പറമ്പിൽ, അബ്ദുൾ സലാം,എൻ സി ചെറിയാൻ,എ റ്റി പൗലോസ്,ബേബി പൗലോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആലുവ നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ടി എസ് സുജാറാണി സ്വാഗതവും കോതമംഗലം നിരത്തി വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷാജീവ് എസ് നന്ദിയും പറഞ്ഞു.