നെല്ലിക്കുഴി: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ 314 ഒരേക്കറോളം വരുന്ന സ്ഥലത്തു വിവിധയിനം പച്ചക്കറികളുടെ കൃഷി ആരംഭിച്ചതിൻ്റെ ഭാഗമായി തളിർ കർഷക കൂട്ടായ്മയുടെ പ്രവർത്തകരുടെ നേത്യത്വത്തിൽ മധുര കിഴങ്ങിൻ്റെ വിളവെടുപ്പ് നടത്തി. 120 കിലോയോളം വിളവ് ലഭിച്ചു വിളവെടുത്ത ഉൽപ്പന്നങ്ങൾ കൂട്ടായ്മയിലെ അംഗങ്ങളുടെ ആവശ്യത്തിന് എടുത്ത ശേഷം പുറമേ വിൽക്കുകയാണ് ചെയ്തത്
മധുര കിഴങ്ങിനു പുറമേ കൂർക്ക വാഴ, കപ്പ, എള്ള്, വഴുതന, മത്തൻ, പച്ചമുളക്, കുമ്പളം, പയറ്, ചീര മുതലായവയാണ് കൃഷി ചെയ്തിട്ടുണ്ട്. ലോക്ക്ഡൌണിന്റെ ഭാഗമായി ഭക്ഷ്യക്ഷാമം നേരിടുന്നതിനാണ് സംസ്ഥാനസർക്കാർ സുഭിക്ഷകേരളം പദ്ധതി തുടങ്ങിയത്. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി സംസ്ഥാന സർക്കാർ നേരിട്ടാണ് തരിശുഭൂമി ഏറ്റെടുത്ത് കൃഷിക്കനുവദിച്ചത്. വിളവെടുപ്പിന് സംഘം പ്രസിഡന്റ് km അലിയാർ സെക്രട്ടറി എം.പി വേണുഗോപാൽ ശ്രീജിത്ത് ഒറ്റുമാലി സിയാദ് KA, ഷെമീർ, രാകേഷ്, അലിയാർ, രമണൻ എന്നിവരുടെ പുരുഷസ്വയം സഹായ സംഘമാണ് വിളവെടുപ്പിന് നേത്യത്വം നൽകിയത്