കോതമംഗലം ; കോതമംഗലം താലൂക്കിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായ കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിലെ പ്രീ പ്രൈമറി ക്ലാസുകള്‍ക്ക് ഫര്‍ണീച്ചറുകള്‍ നല്‍കി കോതമംഗലം വനിത സഹകരണ സംഘം. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് സ്ക്കൂളില്‍ നടന്ന ചടങ്ങ് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെബര്‍ ആസിയ അലിയാര്‍ അദ്ധ്യക്ഷയായി.
കോതമംഗലം വനിത സഹകരണ സംഘം പ്രസിഡന്‍റ് അനു വിജയനാഥ് ഫര്‍ണീച്ചറുകള്‍ പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ , പ്രധാന അധ്യാപിക വിജയകുമാരി , പഞ്ചായത്ത് അംഗം ആസിയ അലിയാര്‍ ,സീനിയര്‍ അസിസ്റ്റന്‍റ് അബൂബക്കര്‍ റ്റി.എ തുടങ്ങിയവര്‍ക്ക് കൈമാറി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എം അബ്ദുല്‍ അസീസ്,സല്‍മ ലെത്തീഫ്, മാതൃസംഗമം ചെയര്‍ പേഴ്സണ്‍ ഉമ ഗോപിനാഥ്, പി.ടി.എ വൈസ് പ്രസിഡന്‍റ് സോമന്‍ നായര്‍ ,ദര്‍ശന ഉണ്ണി ഉണ്ണി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. താലൂക്കിലെ ഈ അധ്യായന വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുകയും 500 വിദ്യാര്‍ത്ഥികളുമായി താലൂക്കിലെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ ഈ വര്‍ഷം മാറുകയും ചെയ്തിട്ടുണ്ട്.