കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൻ്റെയും,കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം തരിശ് നെൽകൃഷി പദ്ധതിയുടെ ഭാഗമായി ഇളമ്പ്ര പാടശേഖരത്തിൽ ഞാറ് നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദിൻ്റെ അദ്ധ്യക്ഷതയിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം എം എ മുഹമ്മദ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന ബാലചന്ദ്രൻ,കെ കെ നാസ്സർ,കൃഷി ഓഫീസർ ജിജി ജോബ് എന്നിവർ പങ്കെടുത്തു. ഇരമല്ലൂർ യുവകർഷക കൂട്ടായ്മ പുനർജനിയാണ് വർഷങ്ങളായി തരിശ് കിടന്ന തങ്കളം ഹൈവേയുടെ സൈഡിലുള്ള പാടത്ത് കൃഷിയിറക്കിയത്.
