കോതമംഗലം: താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആയുർവ്വേദ ചികിൽസാലയമായ ചെറുവട്ടൂർ ആയുർവ്വേദാശുപത്രിയെ നെല്ലിക്കുഴി പഞ്ചായത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ഐസുലേഷൻ കേന്ദ്രമാക്കി ക്രമീകരിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കൂടെ സഹായത്തോടെയാണ് ഇതിനു വേണ്ട ക്രമീകരണങ്ങളൊരുക്കിയത്. കോതമംഗലം താലൂക്കിൽ കിടത്തി ചികിസാ സൗകര്യം ഉള്ള ആയുർവേദ ആശുപത്രി കൂടിയാണ് ചെറുവട്ടൂരിലേത്. കോവിഡ് -19 രോഗ ലക്ഷണമുള്ളവരെ പരിചരിക്കുന്നതിനായി ഐസൊലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്.
