കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ചെറുവട്ടൂർകവല ഉൾപ്പെടുന്ന 19-ാം വാർഡിലാണ് മറഡോണയ്ക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് എൽ.ഡി.എഫ്. അനുശോചന സായാഹ്നം സംഘടിപ്പിച്ചത്. 19-ാം വാർഡിലെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി ജ്യോതി സി.എൻ.മറഡോണ അനുസ്മരണം നടത്തിയ അനുശോചന ചടങ്ങിൽ ചെറുവട്ടൂർ സ്കൂൾ ഗ്രൗണ്ടിലെ യുവഫുട്ബോൾ താരങ്ങളും പങ്കാളികളായി. മറഡോണ കേവലം ഒരു ഫുട്ബോൾതാരം മാത്രമായിരുന്നില്ലെന്നും മാനുഷികതയുടെ ആൾരൂപമായിരുന്നെന്നും ജ്യോതി അനുസ്മരിച്ചു.
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെ സ്വർണ്ണരൂപങ്ങൾ പണമാക്കി മാറ്റി ലോകത്തിലെ പാവപ്പെട്ട ജനങ്ങളുടെ പരിരക്ഷയ്ക്ക് വിനിയോഗിക്കണമെന്ന് മാർപ്പാപ്പയോട് ആവശ്യപ്പെട്ട മനുഷ്യ സ്നേഹിയായ മറഡോണയെ മറക്കാനാകില്ലെന്ന് ജ്യോതി പറഞ്ഞു.
സലാം കാവാട്ട്, ഒ.പി.രാജൻ, അബ്ദുൾസലാം പാലിയ്ക്കൽ, കെ.എ.യൂസഫ്, മക്കാർ വാരിക്കാട്ട്, ഷുക്കൂർ പാലിയ്ക്കൽ, യൂസഫ് കാട്ടാംകുഴി, സാലി ചെറുവട്ടൂർ, ഷിയാസ് കമ്മത്ത്, പി.പി.ബാപ്പുട്ടി, റിയാസ് ടി.എ. എന്നിവർ അനുശോചന സായാഹ്നത്തിന് നേതൃത്വം നൽകി.



























































