കോതമംഗലം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം മുടങ്ങാതെ കാണുന്ന നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 10-)0 വാർഡിൽ ഇന്ദിരാഗാന്ധി കോളേജിന് സമീപം താമസിക്കുന്ന കാരയിൽ ഷിഹാബിൻ്റെ മകൾ കോതമംഗലം ശോഭന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫിദാ ഷിഹാബ് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അവധിക്കാലം കഴിയുമ്പോൾ സ്വന്തമായി സൈക്കിൾ വാങ്ങുന്നതിനായി തന്റെ കാശു കുടുക്കയിൽ സ്വരുക്കൂട്ടിയ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആന്റണി ജോൺ എംഎൽഎ വീട്ടിലെത്തി ഏറ്റുവാങ്ങി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,വാർഡ് മെമ്പർ സി ഇ നാസർ,സി പി ഐ എം ലോക്കൽ സെക്രട്ടറി പി എം മജീദ് തുടങ്ങിയവർ സന്നിഹിതരായി.
