കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര – 314 – പായിപ്ര റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു.3 കോടി 50 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്.ഈ റോഡ് ആദ്യമായിട്ടാണ് ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്.നവീകരണത്തിൻ്റെ ഭാഗമായി നിലവിലെ റോഡിൽ 3.5 മീറ്റർ വീതിക്ക് പകരം 5.5 മീറ്റർ വീതി കൂട്ടിയും റോഡിന്റെ സംരക്ഷണ ഭിത്തി ഉയർത്തി പുനർ നിർമ്മിക്കുകയും ചെയ്യും. വെള്ളക്കെട്ട് മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി പുതിയ 6 കലുങ്കുകളാണ് നിർമ്മിക്കുന്നത്.ട്രാഫിക് സേഫ്റ്റിയുടെ ഭാഗമായി റിഫ്ളക്‌റ്ററ്റീവ് റോഡ് സ്റ്റഡ്,തെർമോപ്ലാസ്റ്റ് കൊമ്പോണ്ട് ഉപയോഗിച്ചുള്ള സെൻട്രൽ ലൈനും,സൈൻ ബോർഡുകളും,സീബ്രാ ലൈനുകൾ അടക്കം സ്ഥാപിക്കും.ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,പി ഡബ്ല്യൂ ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,എം പി അസൈനാർ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.