കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറുവട്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രി 30 കിടക്കകളായി അപ്ഗ്രേഡ് ചെയ്യുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു. പ്രസ്തുത ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്ന നടപടി ക്രമങ്ങളുടെ നിലവിലെ അവസ്ഥയും,ഇതു സംബന്ധിച്ച് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ആയുഷ് വകുപ്പിൽ A1 234/18 എന്ന ഫയലിൽ തുടർ നടപടികൾ വേഗത്തിലാക്കി 50000 ൽ അധികം ജനസംഖ്യയുള്ളതും ദിവസേന നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്നതുമായ പ്രസ്തുത ആശുപത്രി 30 കിടക്കകളുള്ള ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യണമെന്നും എംഎൽഎ നിയമ സഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറുവട്ടൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രി 30 കിടക്കകളായി അപ്ഗ്രേഡ് ചെയ്യുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസൽ ആയുഷ് വകുപ്പിന്റെ ഒരു പൊതു പാക്കേജിൽ ഉൾപ്പെടുത്തി സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും,പൊതു പാക്കേജിനായുള്ള സംസ്ഥാന തല പ്രയോറിറ്റി ലിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ സമർപ്പിക്കുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും ബഹു:ആരോഗൃ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആന്റണി ജോൺ എംഎൽഎയെ നിയമ സഭയിൽ അറിയിച്ചു.