കോതമംഗലം : കോതമംഗലത്ത് ബിജെപി യിൽ വിഭാഗീയതയുണ്ടെന്ന് വരുത്തി തീർത്ത് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനും അതുവഴി മറ്റ് പാർട്ടികൾക്ക് വേണ്ടി നിലകൊള്ളുന്ന ചിലർ കുപ്രചരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ബിജെപി നിയോചകമണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിക്ക് അപമതിയുണ്ടണ്ടാക്കാൻ ശ്രമിക്കുന്ന തല്പര കക്ഷികളുടെ പ്രചാര വേല ഏറ്റെടുക്കാൻ ചില സോഷ്യൽ മീഡിയയും തയ്യാറുകുന്നു എന്നത് ആപൽക്കരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാധ്യമങ്ങൾക്ക് സത്യം തുറന്ന് പറയാനുള്ള അവകാശത്തോടൊപ്പം സ്വാതന്ത്ര്യവും ഉണ്ടെന്നും, അത് വളച്ചുകെട്ടില്ലാതെ പറയാനുള്ള ആർജ്ജവം കാണിക്കണം എന്നും മനോജ് ഇഞ്ചൂർ വ്യകതമാക്കി.
സ്വന്തം രാഷ്ട്രീയ ആഭിമുഖ്യം മറച്ചു വെച്ചുകൊണ്ട് ഇല്ലാത്ത വിഭാഗീയത കൃത്രിമമായി ഉണ്ടാക്കി സ്വയം “മുണ്ടുരിഞ്ഞ “അവസ്ഥയിൽ നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ പെട്ടു പോകാതെ നോക്കേണ്ടത് അവനവൻ തന്നെയാണെന്നും, എൻ ഡി എ യിലോ ബിജെപി യിലോ യാതൊരു വിഭാഗീയതയോ കലാപ സ്വരമോ നിലനിൽക്കുന്നില്ല എന്നും വ്യക്തമാക്കുന്നു. എല്ലാവരും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കുവാൻ സജ്ജരായിരിക്കുകയാണെന്നും, അവാസ്തവ പ്രചാരണങ്ങളിൽ പെട്ടുപോകാതെ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് ബിജെപി നിയോചകമണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ അറിയിച്ചു.