Connect with us

Hi, what are you looking for?

NEWS

എൻ ഡി എ സ്ഥാനാർത്ഥി തൃക്കാരിയൂർ മേഖലയിൽ പര്യടനം നടത്തി.

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ഷൈൻ കെ കൃഷ്ണന്റെ തൃക്കാരിയൂർ മേഖലയിലെ തെരഞ്ഞെടുപ്പ് പര്യടനം തൃക്കാരിയൂർ മഹാദേവ ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചു. ക്ഷേത്ര പ്രദക്ഷിണം നടത്തിയപ്പോൾ ക്ഷേത്രോൽസവത്തിന് തൃക്കാരിയൂരപ്പന്റെ തിടമ്പേറ്റാനെത്തിയ ഗജവീരൻ കുന്നുമ്മേൽ പരശുരാമന്റെ അടുത്തെത്തി പഴവും മധുര പലഹാരവും നൽകി. തൃക്കാരിയൂരിലെത്തിയ സ്ഥാനാർത്ഥിയെ ബിജെപി -എൻ ഡി എ പ്രവർത്തകർ ഷാളുകൾ അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും സ്വീകരിച്ചു.
ക്ഷേത്രത്തിൽ മൂന്നാം ഉത്സവ ദിനത്തിൽ തൊഴാനെത്തിയ നിരവധിപേരെ സ്ഥാനാർത്ഥി നേരിൽ കാണുകയുണ്ടായി.

 

തുടർന്ന് തൃക്കാരിയൂർ- അയക്കാട് ജംഗ്ഷനുകളിലെ കച്ചവട സ്ഥാപങ്ങളിലും ഓട്ടോ സ്റ്റാന്റുകളിലും വിവിധ ഓഫീസുകളിലും വോട്ട് അഭ്യർത്ഥനയുമായെത്തി. മേഖലയിലെ വിവിധ സാമൂഹ്യ-സാംസ്കാരിക – സാമുദായിക സംഘടനാ നേതാക്കളെ വീടുകളിലെത്തി സന്ദർശിച്ചു. തൃക്കാരിയൂരിലെ വാർഡ് മെമ്പർമാരായ സനൽ പുത്തൻപുരക്കൽ, ശോഭ രാധാകൃഷ്ണൻ, സിന്ധു പ്രവീൺ, ബിജെപി മേഖല പ്രസിഡന്റ്‌ കെ എൻ ജയചന്ദ്രൻ, BDJS കൺവീനർ ചന്ദ്രബോസ് മുട്ടത്തുകുടി, തുടങ്ങി NDA നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

You May Also Like

SPORTS

കോതമംഗലം : സിങ്കപ്പൂരിൽ നവം 27 മുതൽ ഡിസം :02 വരെ നടക്കുന്ന 16 മത് ഏഷ്യ – പസഫിക്ക് ഷിറ്റോ റിയൂ കരാത്തെ ദൊ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങ് -61...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...

CRIME

കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിലെ പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കോംപ്ലക്സ് നിർമ്മിച്ചു നൽകണമെന്നും, സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിച്ചു കിട്ടുന്നതിന് വേണ്ട അടിയന്തിര...

NEWS

തൃക്കാരിയൂർ : തൃക്കാരിയൂരിൽ സ്ഥിതി ചെയ്തിരുന്ന ഹെൽത്ത്‌ സബ് സെന്ററിന് പുതിയ കെട്ടിടം പണിയുവാനെന്ന പേരിൽ പൊളിച്ച് മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുന്നു. കെട്ടിടം...

SPORTS

കോതമംഗലം : ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ. തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം ആയ DBFC യെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബ് ആയ അശ്വ...

ACCIDENT

കോതമംഗലം: തൃക്കാരിയൂരിൽ രാമചന്ദ്രൻ തടത്തിൽ  എന്നയാളുടെ 2014 മോഡൽ ഡസ്റ്റർ കാറിന് തീപിടിച്ചു. ഇന്നലെ  രാത്രി 09.35ന് ആയിരുന്നു സംഭവം.  ഓടി വന്ന കാർ പോർച്ചിൽ നിർത്തിയിട്ട ശേഷം ആണ് തീപ്പിടിച്ചത്. കോതമംഗലം...

CHUTTUVATTOM

തൃക്കാരിയൂർ : ദേവസ്വം ബോർഡ്‌ ഹൈസ്കൂളിൽ ലോക കവി ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത കവിയുംയുവ കവികൾക്കുള്ള ONV പ്രഥമപുരസ്‌കാരം, വൈലോപ്പള്ളി അവാർഡ്, ലീലമേനോൻ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ വാരിക്കുട്ടിയ സ്കൂളിലെ മലയാളം...

error: Content is protected !!