കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത് എം എൽ എ ” എന്ന പേരിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ യോടൊപ്പം ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം കെ പി ജയകുമാർ, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എൻ യു നാസ്സർ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിജോ എബ്രാഹം, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ജിയോ പയസ്, പ്രസിഡന്റ് കെ എൻ ശ്രീജിത്ത്, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് നിതിൻ കുര്യൻ എന്നിവർ പ്രഭാത നടത്തത്തിൽ പങ്കാളികളായി. തങ്കളം ലോറി സ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച നടത്തം ഗാന്ധി സ്ക്വയറിൽ സമാപിച്ചു.
